വനിത കമ്മീഷന്‍ സിറ്റിംഗില്‍ 89 കേസുകള്‍ പരിഗണിച്ചു

4കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ സിറ്റിംഗില്‍ 89 കേസുകള്‍ പരിഗണിച്ചു. 30 എണ്ണം അടുത്ത അദാലത്തിലേക്ക്‌ മാറ്റി. സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ: നൂര്‍ബിന റഷീദ്‌ നേതൃത്വം നല്‍കി. അഡ്വ: മീന നായര്‍, അഡ്വ: ഹാറൂണ്‍ റഷീദ്‌, സാമൂഹ്യ നീതി വകുപ്പ്‌ ജീവനക്കാര്‍, പോലീസ്‌ വനിത സെല്‍ പ്രതിനിധികള്‍ പങ്കെടുത്തു.