വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്നതാപ്രദര്‍ശനം; സീരിയല്‍ നടന്‍ പിടിയില്‍.

ശ്രീകാര്യം: കേരളസര്‍വ്വകലാശാലയിലെ കാര്യവട്ടം ക്യാംപസിലെ വനിതാ ഹോസ്റ്റലിന്റെ മതിലില്‍ കയറി നഗ്നതാപ്രദര്‍ശനം നടത്തുന്നതിനിടയില്‍ സീരിയല്‍ നടന്‍ പിടിയിലായി. സിനിമയിലും കോമഡി സീരിയലിലും വൃദ്ധവേഷം ചെയ്ത് ശ്രദ്ധേയനായ കേരളാധിത്യപുരം ശ്രീനഗര്‍ സ്വദേശി മണികണ്ഠന്‍ (28) ആണ് പോലീസ് പിടിയിലായത്.

വനിതാഹോസ്റ്റലിനു മുമ്പില്‍ വെള്ളിയാഴ്ച്ച രാത്രി ആഢംബരകാറിലെത്തിയ ഇയാള്‍ മതിലില്‍ കയറി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ക്യാംപസിലെ സെക്യൂരിറ്റിക്കാരനും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പോലീസിനു കൈമാറി. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മുന്‍പും ഏഴുതവണ താന്‍ ഹോസ്റ്റലിനു മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയിട്ടുണ്ടെന്ന് അയാള്‍ കുറ്റസമ്മതം നടത്തി.

കേസെടുത്ത് രാത്രിതന്നെ വിട്ടയച്ചു