വനിതാ ചിത്രകലാക്യാമ്പ് തുടങ്ങി.

തേഞ്ഞിപ്പലം: ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ ചിത്രകലാ ക്യാമ്പ് കോഴിക്കോട് സര്‍വ്വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ.എം. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു.

കെ.എന്‍.എ.ഖാദര്‍ എംഎല്ലെ മുഖ്യാതിഥിയായിരുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.

കോഴിക്കോട് സര്‍വ്വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ക്യാമ്പില്‍ 24 ചിത്രകാരികള്‍ പങ്കെടുക്കുന്നുണ്ട്. പൊന്‍മണിയാണ് ക്യാംമ്പിന്റെ ഡയറക്ടര്‍.