വനിതാ കോണ്‍സറ്റബിളിന് അശ്ലീല സന്ദേശമയച്ച അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ നടപടി.

ഔറങ്കബാദ്: മഹാരാഷ്ട്രയില്‍ വനിതാ കോണ്‍സ്റ്റബിളിന് അശ്ലീല സന്ദേശമയച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു. രത്‌നഗിരി അസിസ്റ്റന്റ് കമ്മീഷണറര്‍ സന്ദീപ് ബാജ്‌പെയാണ് തന്റെ കീഴില്‍ ജോലിചെയ്യുന്ന വനിതാ പോലീസുകാരിക്ക് മൊബൈല്‍ ഫോണിലൂടെ എഴുപതോളം അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഇയാള്‍ക്കെതിരെ ഐപിസി 509 -ാം വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വനിതാ പോലീസുകാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

പെലീസുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഔറംഗബാദില്‍ എസിപിയായിരുന്നു.