വനിതാപോലീസ് തല്ലി; തിരിച്ചും തല്ലി

കുണ്ടോട്ടി: വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് കുണ്ടോട്ടി നഗരത്തില്‍ വച്ച് യാത്രക്കാരനെ മഫ്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് തല്ലി. എന്നാല്‍ കാര്യമറിയാതെ തല്ലിയെന്നാരോപിച്ച് വഴിപോക്കനും തല്ലിയതോടെ സംഗതി പുലിവാലായി.

ഇയാളെയും പൊക്കി പോലീസ് സ്‌റ്റേഷനിലേക്ക് പറപറന്നു. പിന്നെ പറയേണ്ടല്ലോ പൂരം! ഇതോടെ നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

വഴിപോക്കന്‍ ആണയിട്ടു പറയുന്നത് താന്‍ കുടുംബസമേതം കടയില്‍ നിന്നിറങ്ങിയതാണെന്നും വീഴാന്‍ പോകവെ അറിയാതെ ഇവരുടെ ദേഹത്ത് തട്ടുകയായിരുന്നെന്നുമാണ്. എന്നാല്‍ വനിതാ പോലീസ് തന്നെ അപമാനിച്ചും എന്നതില്‍ ഉറച്ചു നിന്നു. അവസാനം ഇയാള്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.