വണ്ടുരില്‍ കോഴിവണ്ടി തടഞ്ഞ്‌ രണ്ട്‌ ലക്ഷം കവര്‍ന്നു ഡ്രൈവറെയും സഹായികളേയും അടിച്ചുവീഴ്‌ത്തി

Untitled-1 copyമഞ്ചേരി: ഡ്രൈവറേയും സഹായികളെയും അടിച്ചുവീഴ്‌ത്തി കോഴിവണ്ടിയില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ കവര്‍ന്ന സംഘം ഇന്നോവ കാറില്‍ കടന്നു കളഞ്ഞു. ചൊവ്വാഴ്‌ച രാത്രി ഒമ്പതരമണിയോടെ വണ്ടൂര്‍ കാരക്കുന്ന്‌്‌ പഴയിടത്തുവെച്ചാണ്‌ കവര്‍ച്ച നടന്നത്‌. കാപ്പാ്‌ട്ടുനിന്ന്‌ കാളികാവിലേക്ക്‌ കോഴികൊണ്ടുപോകാനെത്തിയ ജീപ്പിനെ പിന്തുടര്‍ന്ന്‌ ഇന്നോവ കാറിലെത്തിയ ആറംഗസംഘം വണ്ടി തടഞ്ഞ്‌ ഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട്‌ ഡ്രൈവറടക്കമുളളവരെ അടിച്ചുവീഴ്‌ത്തിയ സംഘം ജീപ്പുമായി കടന്നുകളഞ്ഞു. ജീപ്പിലുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം ജീപ്പ്‌ പത്തിരിപ്പാലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കവര്‍ച്ച സംഘം വന്ന ഇന്നോവ കാര്‍ അമിതവേഗതയില്‍ വണ്ടുര്‍ ഭാഗത്തേക്ക്‌ പോവുകയും ഇതിനിടെ നിരവധി വാഹനങ്ങള്‍ക്ക്‌ ഇടിക്കുകയും ചെയ്‌തു. പ്രകോപിതരായ നാട്ടുകാര്‍ ഈ ഇന്നോവയെ പിന്തുടരാന്‍ തുടങ്ങിയതോടെ ഇന്നോവ വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നുകളഞ്ഞുകടന്നുകളയുകയുമായിരുന്നു.
വണ്ടുര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു