വടക്കേ ഇന്ത്യയില്‍ ഭൂചലനം

മുംബൈ : ഇന്തയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇന്ന് രാവിലെ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 4.5 ഉം 5 ഉം രേഖപ്പെടുത്തിയ രണ്ടു ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.

ആദ്യത്തേത് ഗുജറാത്തിലെ കച്ച് മേഖലയിലും രണ്ടാമത്തേത് മഹാരാഷ്ട്രയിലെ തീരപ്രദേശങ്ങളായ മുബൈ, പൂനൈ,കൊങ്കണ്‍ മേഖല, കോലാപ്പൂര്‍, രത്‌ന ഗിരി, റെയ്ഗാന്‍, എന്നീ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടില്ല.