വടക്കുനാഥന്‍ ലോകപൈതൃക താളുകളിലേക്ക്.

തൃശ്ശൂര്‍: പൂരനഗരിയായ തൃശ്ശൂരിന്റെ സത്വം വടക്കുംനാഥന്‍ ഇനി ലോക ഹെറിറ്റേജ് ഭൂപടത്തിലേക്ക്.
ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേവിഭാഗം, യുനസ്‌കോയുടെ ലോകഹെറിറ്റേജ് ഭൂപടത്തില്‍ നിര്‍ദ്ദേശിച്ച ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും കോട്ടകളുടെയും പട്ടികയിലാണ് തൃശ്ശൂരിന്റെ അധിപന്‍ ഇടംപിടിച്ചത്.

മെയ്മാസത്തില്‍ വടക്കുംനാഥന്റെ മുന്നിലാണ് ലോകപ്രശസ്തമായ തൃശ്ശൂര്‍പൂരം നടക്കുന്നത്. 214-ാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍പുരം നടക്കുന്നത്.

ബേക്കല്‍,പാലക്കാട്, സെന്റ് ആഞ്ചലോ തലശ്ശേരികോട്ടകളും , പത്മനാഭപുരം കൊട്ടാരവും, എടക്കല്‍ ഗുഹയും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശുപാര്‍ശ ചെയ്ത ലിസ്റ്റിലുണ്ട്.