വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്‌ക്കെതിരെ പോസ്‌റ്ററുകള്‍

Story dated:Wednesday March 16th, 2016,12 07:pm

kpscതൃശൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെപിഎസി ലളിതയുടെ സ്ഥനാര്‍ത്ഥിത്വത്തിനതിരെ പോസ്‌റ്റര്‍ പ്രചരണം. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരപ്പൊലിമയുള്ള സ്ഥാനാര്‍ത്ഥി നാടിന് ആവശ്യമില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. വടക്കാഞ്ചേരിയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവിനെയാണ് നാടിന് ആവശ്യമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു. എല്‍ഡിഎഫിന്റെ പേരിലാണ് പോസറ്ററുകള്‍ വ്യാപകമായിരിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ മത്സരിപ്പിക്കണമെന്നായിരുന്നു വടക്കാഞ്ചേരിയിലെ പ്രാദേശിക വികാരം. ഇത് മറികടന്നാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ നിര്‍ദ്ദേശിച്ചത്. ഇത് ജില്ലാകമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ചതോടെയാണ് പോസ്റ്ററിന്റെ രൂപത്തില്‍ പ്രതിഷേധമുണ്ടായത്.