വടകരയില്‍ ഷംസീറിനെ വേണ്ടെന്ന് സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി

shamseerകോഴിക്കോട് : വടകര മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് എഎന്‍ ഷംസീറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി. ഇന്നലെ നടന്ന സിപിഎം ജില്ലകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും ഷംസീറിന്റെ സ്ഥാനാര്‍ത്തിത്ഥത്തിനെതിരെ നിലകൊണ്ടെന്നെന്നാണ് സുചന.

നേരത്തെ ജില്ലസക്രെട്ടറിയെറ്റും ഷംസീറിന്റെ സ്ഥാനാര്‍ത്ഥിയാക്കാനുളള നിലപാടിനെ തള്ളിയിരുന്നു.

കേരളത്തില്‍ സിപിഎം ശക്തമായ മത്സരം നേരിടുന്ന മണ്ഡലമാണ് വടകര. ആര്‍എംപി നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകം നടന്നതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.. എന്നാല്‍ സിപിഎമ്മിനെ ഇതൊന്നും ബാധിച്ചില്ലെന്ന് തെളിയിക്കാനുള്ള ഉരകല്ലാണ് വടകര മണ്ഡലത്തിലെ തെരഞ്ഞെടെുപ്പ്. അതുകൊണ്ടു തന്നെ എന്ത് വിലകൊടുത്തും വടകരയില്‍ ജയിക്കണമെന്ന വാശിയിലാണ് ജില്ലാ നേതൃത്വം..