വടകരയില്‍ വന്‍ മദ്യവേട്ട ; നിലമ്പൂര്‍സ്വദേശികള്‍ പിടിയില്‍

വടകര : മാഹിയില്‍ നിന്ന് അനധികൃതമായി ഒന്നരലക്ഷം രൂപയുടെ മദ്യം കടത്തിക്കൊണ്ടുവന്ന രണ്ടു നിലമ്പൂര്‍ സ്വദേശികളെ എക്‌സൈസ് പിടികൂടി. നിലമ്പൂര്‍ കളത്തിപ്പടിക്കല്‍ സെമീര്‍(21),ഇര്‍ഷാദ്(18) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവര്‍ മദ്യം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 10 എഫ് 3080 നമ്പര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.

മാഹി കേരള അതിര്‍ത്ഥിയിലുള്ള അഴിയൂര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന എക്‌സൈസ് സംഘം കൈനാട്ടിയില്‍ വെച്ച് സഹസികമായി കാറിനെ ചെയ്‌സ് ചെയ്ത് പിടിക്കുകയായിരുന്നു. കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലുമായ് 22 കെയ്‌സ് മദ്യമാണ് ഉണ്ടായിരുന്നത്. ഫ്രീഡം റം എന്ന് പേരുള്ള ഈ മദ്യത്തിന് മാഹിയില്‍ 60,000 നായിരം രൂപ വിലവരും ഇത് നിലമ്പൂരിലെത്തിച്ച് ചില്ലറവില്‍പന നടത്തുമ്പോള്‍ ഒന്നര ലക്ഷം രൂപയില്‍ അധികം തുകയ്ക്ക് വില്‍ക്കാനുണ്ടാകും.

പ്രതികള്‍ മുമ്പും സമാനമായ രീതിയില്‍ മദ്യം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ജേക്കബ് ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍ കെ സുരേന്ദ്രന്‍, ഗാര്‍ഡുമാരായ പ്രമോദ്, ശുശാന്ത്, ഷിജിത്ത്, രാഘേഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.