വടകരയിലും കൊയിലാണ്ടിയിലും ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു

കോഴിക്കോട് : വടകരയിലും കൊയിലാണ്ടിയിലും ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

പശ്ചിമഘട്ടം സന്ദര്‍ശിക്കുക,ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നരിപ്പറ്റ കൈവേലിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തിന് നേരെ ഒരു സംഘം ബേംബെറിയുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. കല്ലേറില്‍ പരിക്കേറ്റ അനൂപ് കഴിഞ്ഞ ദിവസം ചികില്‍സയിലിരിക്കെ മരണപ്പെട്ടിരുന്നു.

അതെസമയം അനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.