വഖഫ്‌സ്വത്തും പൊതുസ്വത്തും കൈകാര്യം ചെയ്യുന്നവര്‍ സത്യസന്ധത പുലര്‍ത്തണം; പാണക്കാട്‌ റഷീദലി തങ്ങള്‍

Untitled-2 copyമലപ്പുറം: വഖഫ്‌സ്വത്തും പൊതുസ്വത്തും കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷമതയും സത്യസന്ധതയും പുലര്‍ത്തണമെന്ന്‌ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍
സമസ്‌ത കേരള സുന്നി മഹല്ല്‌ ഫെഡറേഷന്റെ ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ്‌ റഷീദലി തങ്ങള്‍ ഇതു പറഞ്ഞത്‌. യോഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സക്രട്ടറി ചെറുശ്ശേരില സൈനുദ്ധീന്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.

അന്‍പത്‌ മാതൃക മഹലുകള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ യോഗത്തില്‍ അവതരിപ്പിച്ചു.