അഴിമതി വിരുദ്ധ അന്താരാഷ്ട്ര സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തറിന് നാമനിര്‍ദേശം

dohaദോഹ: അഴിമതി വിരുദ്ധ അന്താരാഷ്ട്ര സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഖത്തറിന് നാമനിര്‍ദേശം.
ദോഹയിലെ റൂള്‍ ഓഫ് ലോ ആന്റ് ആന്റി കറപ്ഷന്‍ സെന്ററില്‍ നടന്ന അഴിമതി വിരുദ്ധ സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫത്തീസ് അല്‍മര്‍റിയെ സമിതി അധ്യക്ഷനായി അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്തു. 24 രാജ്യങ്ങളില്‍ നിന്നും അഴിമതി വിരുദ്ധ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.