ലോറി വൈദ്യുതി കാലില്‍ ഇടിച്ചത് പരിഭ്രാന്തി പരത്തി

താനൂര്‍: കോയമ്പത്തൂരില്‍ നിന്നും വരികയായിരുന്ന കണ്ടൈനര്‍ ലോറി ഇടിച്ച് വൈദ്യുതി കാല്‍ തകര്‍ന്നത് താനൂരില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലാക്കി. ത്തില്‍ സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

 

കോഴിക്കോട് ഭാഗത്തേക്ക് ചെമ്മീന്‍ കയറ്റി പോകുകയായിരുന്ന ലോറിയാണ് ഇന്നലെ പുലര്‍ച്ചെ 1.30ഓടെ ജ്യോതി വളവില്‍ അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ നിയന്ത്രണം വിട്ട വാഹനത്തില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

 

പ്രദേശത്ത് ഒരു മാസത്തിനിടെ നിരവധി അപകടങ്ങള്‍ നടന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.