ലോഡ്‌ഷെഡ്ഡിങ്‌ പത്ത്‌ മുതല്‍ പിന്‍വലിച്ചേക്കും

തിരു: കാലവര്‍ഷം സാധരണതോതില്‍ ലഭിച്ചാല്‍ ജൂണ്‍ പത്ത്‌ മുതല്‍ ലോഡ്‌ഷെഡ്ഡിങ്‌ പിന്‍വലിക്കാന്‍ കഴിയുമെന്നാണ്‌ വൈദ്യുതി ബോര്‍ഡ്‌ പ്രതീക്ഷിക്കുന്നത്‌. അതെസമയം 15 വരെ ലോഡ്‌ഷെഡ്ഡിങ്‌ തുടരാനാണ്‌ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

മഴകനത്താലും അണക്കെട്ടുകളിലെ ജലനിരക്ക്‌ ഉയരുന്നതിനനുസരിച്ചെ ലോഡ്‌ഷെഡ്ഡിങ്‌ പിന്‍വലിക്കുന്നതിനെ കുറിച്ച്‌ തീരുമാന മെടുക്കു വെന്നാണ്‌ വൈദ്യുതി ബോര്‍ഡ്‌ അധികൃതര്‍ പറയുന്നത്‌. വൈദ്യുതി ലഭ്യത വിലയിരുത്താന്‍ തിങ്കളാഴ്‌ച അവലോഗന യോഗം ചേരും.

സംസ്ഥാനത്ത്‌ രണ്ട്‌ ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന്‌ വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞു. ദിവസം ശരാശി 5.7 കോടി യൂണിറ്റില്‍ നിന്ന്‌ കഴിഞ്ഞ ദിവസങ്ങളില്‍ 5.1 കോടിയായണ്‌ കുറഞ്ഞത്‌.