ലോകത്തെ സ്വാധീനിച്ച മുസ്‌ലിംകള്‍; കേരളത്തില്‍ നിന്ന് ഡോ.ഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും

തിരൂരങ്ങാടി: ആഗോള മുസ്‌ലിം മതപണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 2012 ലെ ലോകത്തെ കൂടുതല്‍ സ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍.റോയല്‍ ഇസ്‌ലാമിക് സ്റ്റ്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ്ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇടം നേടിയത്.
മുസ്‌ലിം ലോകത്തെ രാഷ്ട്രീയം മുതല്‍ മതരംഗം അടക്കം 15 മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഈ പഠന റിപ്പോര്‍ട്ട് അമേരിക്കയിലെ ജാര്‍ജ്ടൗണ്‍സര്‍വകലാശാലയിലെ ഗവേഷണ ക്രേന്ദവുമായി സഹകരിച്ചാണ് പുറത്തിറക്കിയത്.

സഊദി രാജാവും തുര്‍ക്കിയുടെ റജബ് ത്വയ്യിബ് ഉര്‍ദുഗാനും മൊറോക്കോ രാജാവ്മുഹമ്മദ് ആറാമനും പട്ടികയില്‍ ഇടം പിടിച്ചവരില്‍ പ്രധാനികളാണ്. ഇന്ത്യയില്‍ നിന്നുബറേല്‍വി സുന്നികളുടെ ആത്മീയ നേതാവ് മുഹമ്മദ് അഖ്തര്‍ റസാഖാനും ജംഇയ്യത്തുല്‍ഉലായെ ഹിന്നു് നേതാവ് മൗലാനാ മഹ്മൂദ് മദനിയും പട്ടികയില്‍ ഇടം പിടിച്ചിട്ടു്.
കേരളത്തില്‍ നിന്ന് മതപണ്ഡിതരുന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച ഏക വ്യക്തിയാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. മതസ്ഥാപന നടത്തിപ്പ് രംഗത്ത് കാന്തപുരം എ.പി അബൂ ക്കര്‍ മുസ്‌ലിയരും ഇബ്രാഹീം ഖലീല്‍ ബുഖാരിയും പട്ടികയിലുണ്ട്.