ലോകകപ്പിനുള്ള വക്‌റ സ്റ്റേഡിയം രൂപകല്‍പ്പന ചെയ്‌ത സഹ ഹദീദ്‌ അന്തരിച്ചു

imagesദോഹ: 2022 ലോകകപ്പിനായുള്ള വക്റ സ്റ്റേഡിയം രൂപകല്‍പന ചെയ്ത പ്രമുഖ വാസ്തുശില്‍പിയായ സഹ ഹദീദ് (65) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശ്വാസനാളത്തിലുണ്ടായ അസുഖത്തെ തുടര്‍ന്ന് മിയാമിയിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖില്‍ ജനിച്ച ഇവര്‍ പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറങില്‍ അസാമാന്യപാടവം തെളിയിച്ച സഹ ഹദീദ്, 2014ല്‍ പ്രിറ്റ്സ്കെര്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് നേടിയിരുന്നു. ഈ രംഗത്ത് അവാര്‍ഡ് നേടുന്ന ആദ്യ വനിതയും ആദ്യ മുസ്ലിം വ്യക്തിത്വവും കൂടിയായിരുന്നു സഹ ഹദീദ്.
വക്റ സ്റ്റേഡിയത്തിന്‍െറ രൂപകല്‍പന സംബന്ധിച്ച് ചില വിമര്‍ശനമുയര്‍ന്നപ്പോള്‍ അത്, കേവലം പരിഹാസം മാത്രമാണെന്നായിരുന്നു അവരുടെ പ്രതികരണം. വാസ്തുവിദ്യരംഗത്ത് വളരെയധികം മികവ് തെളിയിച്ച സഹയുടെ നിര്യാണം ഈ മേഖലയിലെ വലിയ നഷ്ടമാണ്.