ലൈറ്റ്‌ മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക്‌ കോഴിക്കോട്‌ തുടക്കമായി

Story dated:Saturday March 5th, 2016,10 06:am
sameeksha sameeksha

light-metroകോഴിക്കോട്‌ : ലൈറ്റ്‌ മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞ്‌, എം കെ മുനീര്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴിക്കോടും തിരുവനന്തപുരത്തുമായി നടപ്പിലാക്കുന്ന പദ്ധതിക്ക്‌ 7628 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

പ്രതിപക്ഷം ആരോപിക്കുന്നത്‌ പോലെ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതിനുശേഷം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിന്നാല്‍ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും വൈകുമായിരുന്നു വെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍വേദിക്ക്‌ പുറത്തുവെച്ച്‌ മുഖ്യമന്ത്രിക്ക്‌ കരിങ്കൊടിക്കാണിച്ചു. ഉദ്‌ഘാടന മഹോത്സവം നടത്തി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്‌ സിപിഎം ആരോപിച്ചു. പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു.