ലൈംഗീകാരോപണം;മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചേക്കും

തിരുവനന്തപുരം: ലൈംഗീകാരോപണത്തെ തുടര്‍ന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചേക്കും മെന്ന് സൂചന. ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം. മന്ത്രി ഒരു സ്ത്രീയുമായി ലൈംഗീകച്ചവയുള്ള സംഭാഷണം നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് അല്‍പം മുന്‍പ് പുറത്തുവന്നിരുന്നു.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് തന്റെ മാത്രം തെറ്റാണെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷന്‍ ചാനലാണ് മന്ത്രിയുടെ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്.