ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിലും

ബംഗളൂരൂ:: കര്‍ണ്ണാടകയില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 9,10,11 ക്ലാസുകളിലാണ് ഇത് നടപ്പിലാക്കുക. ഇതിനു വേണ്ടി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രതേ്യക പരിശീലനം നല്‍കും.

ഇതിനായുള്ള ടെക്‌സറ്റ് ബുക്കുകള്‍ തയ്യാറാക്കുന്നതിന്റ അന്തിമജോലികള്‍ നടന്നു വരികയാണ്.
സംസ്ഥാനത്ത് ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും, മദ്യ മയക്കുമരുന്ന് ഉപയോഗം മൂലം ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരുന്നതിനാലാണ് ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.മാനസികമായി ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഓരോ ജില്ലയിലും റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും സരക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ണ്ണാടകാ മാനസികാരോഗ്യ കര്‍മ്മ സമിതിയുടെ ചെയര്‍മാന്‍ കെ അശോക്‌പൈ മാധ്യമങ്ങളെ അറിയിച്ചതാണിത്.

മുമ്പും ലൈംഗിക വിദ്യാഭ്യാസം പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നവെങ്കിലും അത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.