ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യുവാവിന്റെ പരാക്രമം

കുറ്റിപ്പുറം : തീവണ്ടിയിലെ വനിതാ കംപാര്‍ട്ടുമെന്റില്‍ ആന്ധ്രാസ്വദേശിയായ യുവാവിന്റെ പരാക്രമം. പിടികൂടി ഗാര്‍ഡ് റൂമിലാക്കിയെങ്കിലും തീവണ്ടിയെടുത്തതോടെ ഇയാള്‍ പാളത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ഒരു ശ്രമവും നടത്തി.

ആന്ധ്രാപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ വാസിനിപ്പുരം വില്ലേജ് സ്വദേശിയായ ദിനേഷ്(21) ആണ് ചെവ്വാഴ്ച രാവിലെ കണ്ണൂര്‍ ആലപ്പുഴ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസില്‍ തിരൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ പരാക്രമം നടത്തിയത്.

കംപാര്‍ട്ടുമെന്റില്‍ മാലിന്യം നീക്കം ചെയ്യുന്ന ഇയാള്‍ ട്രെയിനിലിലെ കച്ചവടക്കാരുമായി തുടങ്ങിയ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

സ്റ്റേഷന്‍ മാസ്റ്ററും മറ്റ്് റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ റെയില്‍വേ പോലീസിലേല്‍പ്പിച്ചു. പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് കോടതിയില്‍ ഹാജരാക്കി.