ലീലയാവാന്‍ തയ്യാര്‍; റീമ കല്ലിങ്കല്‍

വായനാക്കാരെ പൊള്ളുന്ന വിഷയാവതരണത്തിലൂടെ കിടിലം കൊള്ളിച്ച ഉണ്ണി ആര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലീല എന്ന ചെറുകഥ സംവിധായകന്‍ രഞ്ജിത്ത് സനിമയാക്കാനുള്ള ഒരുക്കത്തിലാണ്.

സ്വന്തം അച്ഛനാല്‍ പീഡിപ്പിക്കെപ്പെടുന്ന ലീല എന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളെ കണ്ടെത്തുന്ന കുട്ടിയപ്പന്‍ എന്ന മനുഷ്യന്റെയും വിപ്ലവകരമായ ജീവിതമാണ് കഥ. കഥയുടെ ക്ലൈമാക്‌സില്‍ നായകനും നായികയും നഗ്നരാകുന്ന രംഗമുണ്ട്. ഏറെ പ്രതിസന്ധികള്‍ മുന്നിലുണ്ടെങ്കിലും കഥയിലെ മനോഹരമായ ഈ ഭാഗങ്ങള്‍ കാവ്യാത്മകമായി തന്നെ തനിക്ക് ഒപ്പിയെടുക്കാന്‍ കഴിയുമന്നെ ശുഭ പ്രതീക്ഷയില്‍ തന്നെയാണ് രഞ്ജിത്ത്.

എന്നാല്‍ ചിത്രത്തിലെ നായികാ നായകന്‍മാരുടെ കാര്യത്തില്‍ മാറ്റങ്ങള്‍ ഇപ്പോഴും ഉണ്ടായിക്കൊരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും, ശങ്കര്‍ രാമകൃഷ്ണനും കടന്ന് ഇപ്പോള്‍ നായകനാവാനുള്ള അവസരം മെഗാസ്റ്റാര്‍ മമ്മുട്ടിയിലെത്തി നില്‍കുകയാണ്. അതെ സമയം നായികയുടെ കാര്യത്തിലും അവസ്ഥ വ്യത്യസ്ഥമല്ല ആന്‍ അഗസ്റ്റിനും കാര്‍ത്തിക നായര്‍ക്കും ഇനി ലീലയാകില്ല. മറിച്ച് ലീലയാകാനുള്ള അവസരം അവസാനം വന്നെത്തിരിക്കുന്നത് റീമ കല്ലിങ്കലിനാണ്.

ഈ ചിത്രത്തെ കുറിച്ച് റീമ പറയുന്നതിങ്ങനെ ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് ലീല പറയുന്നത്. അതുകൊണ്ടുതന്നെ ലൈംഗികത എന്ന എലമെന്റിനേക്കാള്‍ ഞാന്‍ ഏറെ പാധാന്യത്തോടെ കണ്ടത് കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ മാത്രമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലാത്ത ഒരുകാര്യവും രഞ്ജിത്ത് ചെയ്യില്ലെന്ന് എനിക്കറിയാം അതുകൊണ്ടുതന്നെ രഞ്ജിത്തിനെ ഞാന്‍ വിശ്വസിക്കുന്നു.

ഒരു   മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റീമ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.