ലീഗിന്റെ അഞ്ചാം മന്ത്രി അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും ?

മലപ്പുറം: ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് യോഗം അനൂപ് ജേക്കബിനെ മന്ത്രിയായി പ്രഖ്യാപിക്കുമെന്ന് ഏകദേശം ധാരണയായി.

ഇതോടൊപ്പം മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും പ്രഖ്യാപിക്കപ്പെടും എന്ന് വിശ്വാസത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം. അത്തരത്തിലുള്ള ചില സൂചനകള്‍ ലീഗ് നേതൃത്വം നല്‍കിക്കഴിഞ്ഞു.
ഇടതുപാളയത്തില്‍ നിന്ന് പുറത്ത് വന്ന് വിജയിച്ച പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലിക്ക് തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലീം ലീഗ് നേതൃത്വം നല്‍കിയ ഉറപ്പാണ് മന്ത്രിസ്ഥാനം. എംഎല്‍എ മാരുടെ എണ്ണത്തിലും ഭരണത്തിലും നിര്‍ണ്ണായകമുന്‍തൂക്കമുള്ള ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന വിശ്വാസത്തിലാണ് ലീഗണികള്‍.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുമ്പോള്‍ മലപ്പുറത്തിന് മന്ത്രിമാരുടെ എണ്ണം അഞ്ചാകും.