ലിസിയും പ്രിയനും വീണ്ടും വിവാഹിതരാകുന്നു?; വേര്‍പിരിഞ്ഞത്‌ ജോത്സ്യന്‍ പറഞ്ഞിട്ടെന്ന്‌

Story dated:Monday May 23rd, 2016,03 54:pm

Actress Lissy and Director Priyadarshanസിനിമാ ലോകത്തെ ഏറെ ശ്രദ്ധേയരായ ദമ്പതികളായിരുന്നു പ്രിയദര്‍ശനും ലിസിയും. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ഇരുവരും വേര്‍പിരിഞ്ഞത്‌ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇവരുടെ വേര്‍പിരിയലിനു പിന്നില്‍ ലോകമറിയാത്ത ഒരു കാരണമുണ്ടായിരുന്നത്രെ. ലിസിയും പ്രിയനും വിവാഹം കഴിക്കണമെന്ന്‌ നിര്‍ദേശിച്ച ജോത്സ്യന്‍ ആവശ്യപ്പെട്ടതു പ്രകാരമാണത്രെ ഇരുവരും പിരിഞ്ഞത്‌. ജീവിതത്തിലെ ദോഷ സമയം മാറുന്നതുവരെ വേര്‍പിരിഞ്ഞ്‌ ജീവിക്കാന്‍ ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നത്രെ.

ജോത്സ്യന്‍ ആവശ്യപ്പെട്ടകാര്യം പ്രിയന്‍ അറിയരുതെന്നും നിര്‍ദേശമുണ്ടായിരുന്നത്രെ. അതെസമയം ലിസിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും വേര്‍പിരിഞ്ഞതിന്‌ ശേഷവും ലിസിയുമായി സംസാരിക്കാറുണ്ടെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ നേരത്തെ പറഞ്ഞിരുന്നു.
1990 ഡിസംബര്‍ 13 നാണ്‌ ലിസിയും പ്രിയനും വിവാഹിതരായത്‌. അതുകൊണ്ടുതന്നെ വരുന്ന ഡിസംബറില്‍ ഇവര്‍ വീണ്ടും മിന്നു കെട്ടുമെന്നും പറയുന്നു. മംഗംളം ഓണ്‍ലൈനാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌.