ലിസിക്ക് കോടതിയുടെ അന്ത്യശാസനം

കൊച്ചി: പിതാവിന് ജീവനാംശം നല്‍കണമെന്ന കേസില്‍ ലിസി കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം. പണം അടച്ചെന്ന കാരണത്താല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ കോടതി രൂക്ഷമായ് വിമര്‍ശിച്ചു. ആദ്യം പണമടച്ചശേഷം കോടതിയില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. നിര്‍ബന്ധമായും ഈ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

പിതാവിന് 4500 രൂപ മാസം തോറും ചെലവിനും 1000 രൂപ മരുന്നിനും നല്‍കാനായിരുന്നു ഉത്തരവിട്ടിരുന്നത്. ഈ തുക മുന്‍കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു ഉത്തരവ്. കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയാണ് ഉത്തരവിട്ടത്.

എന്നാല്‍ ഈ ഉത്തരവിനെതിരെ ലിസി ജ്ില്ലാകലക്ടര്‍ക്ക് പരാതി നല്‍കുകയും കലക്ടര്‍ ആര്‍ഡിഒയോട് അന്വേഷണത്തിന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെതിരെ വര്‍ക്കി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രശ്‌നത്തില്‍ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നവംബര്‍ 12 ന് നേരിട്ടെത്തി കോടതിയെ കാരണം ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശികയുണ്ടായിരുന്നു.