ലിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു.

കൊച്ചി: ലിസിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. പിതാവിന് നല്‍കാനുള്ള ജീവനാംശതുക കുടിശ്ശിക സഹിതം കെട്ടിവെച്ച സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.

ലിസിക്കെതിരെ കോടതി നടപടികള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ക്കെതിരായ നടപടികളും അവസാനിപ്പിച്ചതായി ജസ്റ്റിസ് വി പി റേ ഉത്തരവിട്ടു.

പിതാവ് കെപി വര്‍ക്കിക്ക് 4500 രൂപ ജീവനാംശവും ആയിരം രൂപ മെഡിക്കല്‍ അലവന്‍സും നല്‍കാന്‍ മൂവാറ്റുപുഴ കോടതിയാണ് ഉത്തരവിട്ടിരുന്നത്.

ജീവനാംശ തുക ലിസി നല്‍കിയില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ലിസിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.