ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരണം 69 കവിഞ്ഞു

635947100769766742-EPA-PAKISTAN-SUICIDE-BOMB-BLASTലാഹോര്‍:ലാഹോറില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 69 കവിഞ്ഞു. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റ്‌ മുന്നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്‌ താലിബാന്‍ ഏറ്റെടുത്തു. പാക്‌ താലിബാന്റെ ഘടകമായ ജമാത്ത്‌ ഉള്‍ അഹാറാണ്‌ ഈസ്റ്റര്‍ ദിനത്തില്‍ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്‌.

ആക്രമണം തുടരുമെന്നും തങ്ങളുടെ ലക്ഷ്യം ക്രിസ്‌ത്യാനികളാണെന്നും സംഘടനയുടെ വക്താവായ ഇഹ്‌സാനുള്ള എഹ്‌സാന്‍ വ്യക്തമാക്കി. തങ്ങള്‍ ലാഹോറിലെത്തിയകാര്യം പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ അറിയിക്കാനാണ്‌ സ്‌ഫോടനം നടത്തിയത്‌. അ്‌പ്രതീകഷിതമായി സമാധനാ മേഖലിയിലുണ്ടായ ആക്രമണം പാക്കിസ്ഥാനെ ശരിക്കും ബാധിച്ചിട്ടുണ്ട്‌.

ഗുല്‍ഷന്‍ ഈ ഇക്‌ബാല്‍ പാര്‍ക്കിന്റെ കവാടത്തിനും കുട്ടികളുടെ കളിസ്ഥലത്തിനും ഇടയിലെ പാര്‍ക്കിംഗ്‌ ഏരിയയിലുമാണ്‌ ചാവേര്‍ പെട്ടിത്തെറിച്ചത്‌. ആക്രണത്തില്‍ മരിച്ചവരും പരിക്കേറ്റവും കൂടതലും കുട്ടികളും സിത്രീകളുമാണ്‌. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്തെ പാര്‍ക്കുകയും മാളുകളും മൂന്ന്‌ ദിവസത്തേക്ക്‌ അടച്ചിടാന്‍ സകര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രണം നടത്തിയത്‌ ഭീരുക്കളാണെന്നും അപകടത്തില്‍ ഇന്ത്യ പാക്‌ സഹോദരന്‍മാര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നവാസ്‌ ഷെറീഫിനെ ടെലിഫോണില്‍ വിളിച്ച്‌ അറിയിച്ചു.