ലാവലിന്‍ കേസ്‌; സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

Kerala-High-Court-Newskeralaകൊച്ചി: ലാവലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി. റിവിഷന്‍ ഹര്‍ജിയിലെ വാദം വേഗത്തിലാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു. സ്വകാര്യ ഹര്‍ജികള്‍. സിബിഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമേ നിലനില്‍ക്കുള്ളൂവെന്നും കേസില്‍ കക്ഷി ചേരാന്‍ സ്വകാര്യ വ്യക്തമികള്‍ക്ക്‌ അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ്‌ ബി കെമാല്‍ പാഷയാണ്‌ ഹര്‍ജികള്‍ തള്ളിയത്‌.

സിബിഐ സമര്‍പ്പിച്ചിരിക്കുന്ന റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്വകാര്യവ്യക്തികള്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ പ്രതികളിലൊരാളായിരുന്ന പിണറായി വിജയന്‍ കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ക്ക്‌ ക്രിമിനല്‍ കേസുകളില്‍ കക്ഷിചേരാന്‍ സാധിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണിത്‌. സ്വകാര്യ ഹര്‍ജികളെ സിബിഐയും നേരത്തെ എതിര്‍ത്തിരുന്നു.

അതേസമയം കേസ്‌ പരിഗണിക്കുന്നത്‌ രണ്ട്‌ മാസത്തേക്ക്‌ മാറ്റിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം സിബിഐ അപേക്ഷ നല്‍കി. കേസില്‍ അഡീ.സോളിസിറ്റര്‍ ജനറലിനെ ഹാജരാക്കുന്നതിന്‌ വേണ്ടിയാണ്‌ കേസ്‌ പരിഗണിക്കുന്നതിന്‌ സിബിഐ കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത്‌.