ലാലൂര്‍ ; വേണു അറസ്റ്റില്‍.

തൃശ്ശൂര്‍: ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനു മൂന്നില്‍ നിരാഹാരമിരുന്ന കെ. വേണുവിനെ പോലീസ് അറസ്റ്റുചെയ്തു. വേണുവിന്റെ ആരോഗ്യനില മോശമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂര്‍ ഡി.വൈ.എസ്.പി. ടി.കെ. തോമസിന്റെ നേതൃത്വത്തിലാണ് രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച വേണു ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. ലാലൂരില്‍ ഇപ്പോള്‍ ഉള്ള മാലിന്യം മാറ്റാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
ലാലൂരിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ച്ചയായി നിരാഹാരം സമരം നടത്തിവരികയായിരുന്നു. ഇതു വരെ ശാന്തമായ സമരമായിരുന്നു ലാലൂരില്‍ നടന്നു വന്നത്. എന്നാല്‍ ഇനി വരും ദിനങ്ങളില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി ലാലൂര്‍ സമരസമിതി ചെര്‍മാന്‍ ടി.കെ . ഹംസ പറഞ്ഞു.