ലാലൂരില്‍ സമരം ശക്തമാകുന്നു. കെ.വേണു നിരാഹാരം തുടങ്ങി.

തൃശ്ശൂര്‍ : മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ലാലൂരില്‍ തുടര്‍ന്നു വരുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി കെ.വേണുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ സമരം ഉദ്ഘാടനം ചെയ്തു. നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും നിരാഹാരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി നേരത്തെ അവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് നാട്ടുകാരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മാലിന്യനിക്ഷേപം ലാലൂരില്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൈകൊണ്ട തീരുമാനം നടപ്പില്‍ വരുംവരെ സമരം ശക്തമായി തുടരുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സമരസമിതി യോഗം അറിയിച്ചിരുന്നു.

മാലിന്യനീക്കം നിലച്ചതോടെ തൃശ്ശൂര്‍ നഗരത്തിലെ മാലിന്യം ജനജീവിതത്തെ ദുഷ്‌കരമായി ബാധിച്ചിരിക്കുകയാണ്.

Related Articles