ലാബ്‌ ടെക്‌നീഷന്മാര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ നല്‍കി

lab technicianmarkulla vaccination dmo udgadaam cheyunnuമലപ്പുറം:സംസ്ഥാനത്ത്‌ ആദ്യമായി എല്ലാ സ്വകാര്യ ലാബ്‌ ടെക്‌നീഷന്മാര്‍ക്കും ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ നല്‍കുന്ന പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം താലൂക്ക്‌ ആശുപത്രി സമ്മേളന ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌ നിര്‍വഹിച്ചു. രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്‌ ബി പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള ലാബ്‌ ടെക്‌നീഷന്മാര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബി വാക്‌സിന്‍ നല്‍കി രോഗ പ്രതിരോധ ശേഷി കൈവരിക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം. മൂന്ന്‌ ഡോസ്‌ വാക്‌സിനേഷനിലൂടെ ജീവിതകാലം മുഴുവന്‍ ഹെപ്പറ്റൈറ്റിസ്‌ ബി ക്കെതിരെ സംരക്ഷണം ലഭിക്കും.
മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്നാണ്‌ പരിപാടി നടത്തിയത്‌. മെഡിക്കല്‍ ലാബ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ. അബ്‌ദുസലാം അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ്‌ ഇസ്‌മയില്‍ പരിപാടിയെക്കുറിച്ച്‌ വിശദീകരിച്ചു. ഡോ. അജേഷ്‌ രാജന്‍, കെ.പി. സാദിഖ്‌ അലി, ഡോ. എന്‍. ഹക്കീം, എം. മുഹമ്മദ്‌ സഫ്‌വാന്‍, ഉമ്മര്‍ കാടേങ്ങല്‍ സംസാരിച്ചു.

Related Articles