ലാന്‍ഗേറ്റിലെ സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്

armyശ്രീനഗര്‍: വീണ്ടും ആശങ്ക ഉയര്‍ത്തി കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഹന്ദ്‌വാരയിലെ ലാന്‍ഗേറ്റിലെ സൈനിക ക്യാമ്പിന് നേരെയാണ് വെടിവെപ്പുണ്ടായത്. 30 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. പതിനഞ്ച് മിനുറ്റോളം വെടിവെപ്പ് നീണ്ടു നിന്നു.

സൈനിക ക്യാമ്പ് പിടിച്ചെടുക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഭീകരര്‍ക്ക് നേരെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തി. എന്നാല്‍ സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് സൂചന. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ സാധ്യത തുടരുന്നതിനിടെയാണ.