ലഹരി വിരുദ്ധ ബോധവത്‌ക്കരണം നടത്തി.

വെന്നിയൂര്‍: നെഹ്‌റു യുവകേന്ദ്രയും കാച്ചടി കാസ്‌ക്കക്ലബ്ബും സംയുക്തമായി കാച്ചടി പി എം എസ്‌ എ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്‌ക്കരണ പരിപാടി ഒഡപെക്‌ ചെയര്‍മാന്‍ കെ പി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കാസ്‌ക്കക്ലബ്ബ്‌ സെക്രട്ടറി ഷംസുദ്ദീന്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു.ഗ്രാമതല അയല്‍പക്ക യുവ പാര്‍ലമെന്റില്‍ യുവത്വത്തെ മരവിപ്പിക്കുന്ന ലഹരിയുപയോഗങ്ങള്‍ക്കെതിരെ പ്രതിജ്ഞയുമായി യുവാക്കള്‍ രംഗത്തെത്തി. യുവകേന്ദ്ര ബ്ലോക്‌ മെമ്പര്‍ അമീര്‍ ക്ലാസെടുത്തു. മുഹമ്മദ്‌ മാസ്റ്റര്‍, ഗഫാര്‍, മുഹമ്മദ്‌ റാഫി സംസാരിച്ചു.