ലഹരിവിരുദ്ധ കൂട്ടയോട്ടം

മലപ്പുറം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ടയോട്ടം ശ്രദ്ധേയമായി.

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കൂട്ടയോട്ടം.

മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഫഌഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തില്‍ എക്‌സൈസുകാര്‍, എംഎസ്പിയിലെ പോലീസുകാര്‍, എംഎസ്പി സ്‌കൂളിലെയും ഗവ: ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെയു വിദ്യാര്‍ത്ഥികള്‍, നെഹ്‌റു യുവകേന്ദ്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.