ലഹരിവിരുദ്ധബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക ; മദ്യനിരോധന സമിതി സംസ്ഥാന വനിതാ സമ്മേളനം

പരപ്പനങ്ങാടി : സംസ്ഥാനത്ത് ലഹരിവിരുദ്ധ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന മദ്യനിരോധന സമിതി സംസ്ഥാന വനിതാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വെച്ച് നടന്ന സമ്മേളനം വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെ സ്ത്രീകള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന സമ്മേളനത്തില്‍ മികച്ച വനിത പ്രാതിനിധ്യമായിരുന്നു.

വ്യാജമദ്യവും ലഹരിയും ഇല്ലായിമ ചെയ്യാന്‍ സ്റ്റ്ാറ്റിയൂട്ടറി കമ്മിറ്റികള്‍ രൂപീകരിക്കുക. സര്‍ക്കാര്‍ തല ബോധവല്‍ക്കരണം ആരംഭിക്കുക, പാന്‍ മസാലകള്‍ നിരോധിക്കുക, വിമുക്ത ഭടന്റെ വിധവയ്ക്ക്  നല്‍കിവരുന്ന മദ്യകോട്ട നിര്‍ത്തല്‍ചെയ്യുക. എന്നീ ആവശ്യങ്ങള്‍ സമ്മേളനം മുന്നോട്ടുവെച്ചു.

സമ്മേളനത്തിന്റെ ഉദ്ഘടന ചടങ്ങില്‍ പ്രൊഫ : ഒ.ജെ.ചിന്നമ്മ, ഇന്ദിരാബായി, സീനത്ത്് ആലിബാപ്പു,റിട്ട. ജസ്റ്റിസ് പി.എന്‍ ശാന്തകുമാരി, ഗീത ജോണ്‍, സൂസന്‍ ജോണ്‍ എ്ന്നിവര്‍ സംസാരിച്ചു.

വിവധ സെഷനുകളില്‍ കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഫാദര്‍ തോമസ് തൈതോട്ടം, ടി.എം രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ സുഹറ മമ്പാട് എ്ന്നിവര്‍ സംസാരിച്ചു.