ലളിത്‌ മോദി വിവാദം: സുഷ്‌മ സ്വരാജ്‌ രാജി സന്നദ്ധത അറിയിച്ചു

sushama swarajദില്ലി: ലളിത്‌ മോദിയുടെ വിദേശ യാത്രാവിവാദവുമായി ബന്ധപ്പെട്ട്‌ വിദേശകാര്യ മന്ത്രി സുഷ്‌മ സ്വരാജ്‌ രാജിസന്നദ്ധത അറിയിച്ചതായി സൂചന. ബിജെപിയില്‍ നിന്നടക്കം എതിര്‍പ്പ്‌ ഉയര്‍ന്ന സാഹചര്യത്തലാണ്‌ സുഷ്‌മ രാജിക്കൊരുങ്ങിയതെന്നാണ്‌ സൂചന.

അതെസമയം 22 വര്‍ഷമായി ലളിത്‌ മോദിയുടെ അഭിഭാകനാണ്‌ താമെന്ന്‌ സുഷ്‌മ സ്വരാജിന്റെ ഭര്‍ത്താവ്‌ സ്വരാജ്‌ കൗശല്‍ വ്യക്തമാക്കി. മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ലളിത്‌ മോദിയുടെ അതിഥിയായി താന്‍ താമസിച്ചിട്ടുണ്ടെന്നും സ്വരാജ്‌ കൗശാല്‍ വ്യക്തമാക്കിയിട്ടുണ്ട്‌.