ലണ്ടനില്‍ ഹിജാബ്‌ ധരിച്ചതിന്‌ യുവതിയെ ആക്രമിച്ചു

londao malabarinewsലണ്ടന്‍: ഹിജാബ്‌ ധരിച്ചതിന്‌ മുസ്ലീം യുവതിക്കു നേരെ വംശീയാക്രമണം ലണ്ടനിലാണ്‌ സംഭവം നടന്നത്‌. തലമറച്ച്‌ ഹിജാബ്‌ ധരിച്ചിരുന്ന വീട്ടമ്മയെ മുന്ന്‌ സത്രീകളടങ്ങിയ സംഘമാണ്‌ ലണ്ടനിലെ തെരുവില്‍ വെച്ച്‌ ആക്രമിച്ചത്‌. ഇവര്‍ യുവതിയുടെ തല മറിച്ചിരുന്ന ഹിജാബ്‌ വലിച്ചുകീറാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്‌തു.
തെക്കന്‍ ലണ്ടനിലെ അല്‍ഖയിര്‍ എന്ന സ്‌കൂളില്‍ നിന്ന്‌ തന്റെ കുട്ടികളെ വീട്ടിലേക്ക്‌ കൊണ്ടുപോകനായി വരുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌..സ്‌ട്രീറ്റിലുടെ നടന്നവരവെ ഈ സംഘം അസഭ്യം പറഞ്ഞുകൊണ്ട്‌ ഇവര്‍ക്കു നേര തിരിയുകയായിരുന്നു. തുടര്‍ ഇവര്‍ യുവതിയെ സംഘം ചേര്‍ന്ന്‌ ഇടിക്കുകയും ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ
ലണ്ടന്‍ പോലീസ്‌ അതീവഗൗരവത്തോടെയാണ്‌ കാണുന്നത്‌. കേസന്വേഷണം ആരംഭിച്ചുകഴിഞ്ഞു.