ലഖ്‌നൗവില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; മരണം.

ലഖ്‌നൗ: ലഖനൗവിലെ ഒരു അനധികൃത പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് കുട്ടികള്‍ ഉള്‍പ്പടെ എട്ട് പേര്‍ .മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.  മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ്‌ അംഗങ്ങളും ഉള്‍പ്പെടുന്നുണ്ട് .

വീടിനോട് ചേര്‍ന്ന് അനധികൃതായി പ്രവര്‍ത്തിച്ചുവരുന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്‌. ദീപാവലി ആഘോഷങ്ങള്‍ക്കുള്ള പടക്കങ്ങളായിരുന്നു ഇവിടെ നിര്‍മിച്ചുകൊണ്ടിരുന്നതെന്ന്‌ പൊലീസ്‌ അറിയിച്ചു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിലാണ്‌ സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. . പൊട്ടിത്തെറിയുടെ ആഘാതത്തില്‍ പ്രദേശത്തെ ഒട്ടേറെ വീടുകള്‍ കത്തിയമര്‍ന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും ഡപ്യൂട്ടി പൊലീസ്‌ സുപ്രണ്ട്‌ അശോക്‌ കുമാര്‍ സിംഗ് പറഞ്ഞു