ലക്ഷി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ച ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വിവേകിവെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് നല്‍കിയ പരാതി പിന്‍വലിച്ച വിവേകിനെ എഐഎസ്എഫ് പുറത്താക്കി. പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനുമാണ് നടപടി.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സി.പി.ഐ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കിലോ തൃപ്തികരമല്ലെങ്കിലോ നടപടിയെടുക്കാനായിരുന്നു തീരുമാനം.

കടുത്ത വഞ്ചന-എല്ലാം എന്‍റെ തലയിൽ വെച്ചിട്ട് തടി തപ്പാൻ ചിലർ ശ്രമിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം വിവേക് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എ.ഐ.എസ്.എഫ് നല്‍കിയില്ലെന്നും വിവേക് ആരോപിച്ചിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിന്‍വലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രന്‍ ഏര്‍പ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിന്‍വലിച്ചത്.