ലക്ഷിമി നായരെ ഡീബാര്‍ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരെ ഡീബാര്‍ ചെയ്തു. അഞ്ചുവര്‍ഷത്തേക്കാണ് ഡീബാര്‍ ചെയ്തത്. പരീക്ഷാ ചുമതലകളില്‍ നിന്നും ലക്ഷ്മിനായരെ നീക്കി.ലക്ഷ്മി നായരുടെ പ്രതിശ്രുത മരുമകള്‍ അനുരാധ പി. നായര്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന കണ്ടെത്തലില്‍ പരീക്ഷാ വിഭാഗംപരിശോധിച്ച് നടപടിയെടുക്കുമെന്നും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

ഇതിനായി പരീക്ഷാ വിഭാഗം ഉപസമിതിയെയും സിന്‍ഡിക്കേറ്റ്‌ ചുമതലെപ്പെടുത്തി. ലേഡീസ് ഹോസ്റ്റലിലെ കാമറ മാറ്റി സ്ഥാപിച്ച് എത്രയും പെട്ടെന്ന് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. അതേസമയം, ലോ അക്കാദമി വിഷയത്തില്‍ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടിയിലെ തീരുമാനം സിന്‍ഡിക്കേറ്റ് യോഗം സര്‍ക്കാറിന് വിട്ടു.

Related Articles