റൗഫിന് ജാമ്യം

മലപ്പുറം: കുണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ വ്യവസായിയും ഐഎന്‍എല്‍ നേതാവുമായ കെ എ റൗഫിന് ജാമ്യം.

മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണ് റൗഫിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ രാവിലെ കോടതി പരിഗണിച്ച് വാദം കേട്ടുവെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

നിരവധി ഉപാധികളോടെയാണ് ജാമ്യം. ഇതില്‍ പ്രധാനം മലപ്പുറം ഡിവൈഎസ്പിയുടെ മുമ്പില്‍ ഇടവിട്ട തിങ്കളാഴ്ചകളില്‍ ഹാജരാകണം എന്നതാണ്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് ഉപാധിയിലുണ്ട്. കോടതി പരിസരത്ത് ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു.