റോള്‍സ് റോയ്‌സ് ഫാന്റം സീരീസ്2 നിരത്തിലിറങ്ങി

കാര്‍ പ്രേമികളെ എന്നും ആവേശം കൊള്ളിച്ചിരുന്ന റോള്‍സ് റോയ്‌സിന്റെ പുതിയ മോഡലായ ഫാന്റസീരീസ് 2 ഇന്ത്യന്‍ വിപണിയിലെത്തി. ഒട്ടനവധി പുതുമകളുമായി വന്നിറങ്ങിയ ഈ പുത്തന്‍ മോഡലിനെ വാഹനപ്രേമികള്‍ ഇരുകൈ നീട്ടിതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഫാന്റം സീരീസ് 2 ന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി എടുത്ത് കാണിക്കുന്നത് ഇതിന്റെ നവീന രീതിയിലുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആണ്. എടുത്തു പറയേണ്ട ഇതിന്റെ മറ്റു പ്രത്യേകത എന്തെന്നു വച്ചാല്‍ ഇതിന്റെ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാന മാണ്. കൂടാതെ എല്‍ ഡി ഡി ഹെഡ് ലാമ്പുകളുമായി പുറത്തിറങ്ങുന്ന ആദ്യ ഫാന്റം കാറുകളാണ് സീരീസ് 2 എന്നത് പറയേണ്ട ഒന്നു തന്നെയാണ്.

നിലവില്‍ പുറത്തിറങ്ങിയിട്ടുള്ള ഫാന്റം കാറുകളിലെ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരമായാണ് എട്ടു സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനം പുതിയതായി പുറത്തിറക്കിയ സീരീസ് 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ കാറിന് കരുത്ത് പകരുന്ന 6.7 ലിറ്റര്‍ 453 ബി എച്ച് പി എന്‍ജിന് മാറ്റമില്ല എന്നത് ഒരു നേട്ടം തന്നെയാണ്. മറ്റു പ്രത്യകതകളായി കമ്പനി എടുത്ത് പറയുന്നത് വൈദ്യുതി ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഹെഡ് ലാമ്പ് റിഫഌക്ടറുകളും നവീന മള്‍ട്ടി മീഡിയ കണ്‍ട്രോളര്‍ മുതലായവയുമാണ്. ഫാന്റം 2 സീരീസിന്റെ എടുത്തുപറയേണ്ട മറ്റു പുതുമകള്‍ എന്തെന്നു വെച്ചാല്‍ സലൂണ്‍, എക്‌സ്റ്റെന്റഡ് വീല്‍ ബെയ്‌സ്, കൂപെ, ഡ്രോപ്‌ഹെഡ് തുടങ്ങി വിവധ മോഡലുകള്‍ ലഭ്യമാകുന്നു എന്നു തന്നെയാണ്.

4.5 കോടി രുപയാണ് ഇവന്റെ ഇന്ത്യന്‍ എക്‌സ് ഷോറൂം വില.

നിരത്തുകളില്‍ എന്നും മാറ്റം കൊതിക്കുന്ന വാഹന പ്രേമികള്‍ക്ക്… കാഴ്ച്ചയ്ക്കും ഉപയോഗത്തിലും രാജകീയത നല്‍കിയ പുത്തന്‍ റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് 2നെ രാജകീയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്.