റോഡ് അപകടബോധവത്കരണവുമായി കുട്ടിപ്പോലീസ്

വള്ളിക്കുന്ന് : ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ വളളിക്കുന്നില്‍ നടന്ന ബോധവല്‍ക്കരണം ശ്രദ്ധേയമായി. പരിപാടിയില്‍ നൂറുകണക്കിനുപേര്‍ക്ക് ബോധവല്‍ക്കരണ കാര്‍ഡ് വിതരണം ചെയ്തു.

എ.വി.എച്ച്.എസിലെ ‘ശുഭയാത്ര’ റോഡ് അപകടബോധവത്കരണ സ്റ്റുഡന്റ് പോലീസ് കാഡറ്റ്‌സ് ഉദ്ഘാടനം പി.കെ മുഹമ്മദ് ജമാല്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ മെമ്പര്‍ മാരായ പി.പി ഹംസക്കോയ,ഹനീഫ കൊടപ്പാളി,ഷാജഹാന്‍, പോലീസുകാരായ സി.ഐ.സന്തോഷ് എല്‍.സി, എസ്.ഐ. മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.