റോഡ് അപകടം : ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് ഒരുക്കണമെന്ന് റാഫ്

മലപ്പുറം : റോഡ് അപകട രംഗത്ത് വിവിധ തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുതോടൊപ്പം ക്രിയാത്മകമായ പദ്ധതികള്‍ കൂടി ആവിഷക്കരിച്ച് നടപ്പാക്കാന്‍ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ഫോറം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വാഹനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുതിന് അനുസൃതമായി റോഡ് വികസനം നടക്കാത്തത് അപകടങ്ങളുടെ വര്‍ദ്ധനവിന് ഇടനല്‍കുതായി സമിതി കണ്ടെത്തി. നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുതിലും എല്ലാ ഭാഗത്തു നിും വീഴ്ചകള്‍ നിലനില്‍ക്കുു. മിക്ക ടൗ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒരു ശാപമായി മാറിയിരിക്കുു. റോഡുകളില്‍ ആവശ്യ ഇടങ്ങളില്‍ ഡിവൈഡറുകളോ, സൈന്‍ ബോര്‍ഡുകളോ കാണാനേയില്ല . ഉള്ളവ ത െകുറ്റിക്കാടുകളും പരസ്യ ബോര്‍ഡുകളും കവര്‍ന്നെടുക്കുതുമൂലം ദൃശ്യയോഗ്യമല്ല. തദ്ദേശ സ്വയം ഭരണ- പൊതുമരാമത്ത് – പോലീസ് – ഗതാഗതം- ടെലിഫോ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെ അനുമതി നല്‍കിയാല്‍ അവശ്യഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍, ഡിവൈഡറുകള്‍, ബസ് ഷെല്‍’റുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ ഫണ്ടില്ലാതെ തന്നെ സൗജന്യമായി നിര്‍മ്മിച്ചു കൊടുക്കാന്‍ റാഫ് സദ്ധമാണ്. എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കി വരു ഗതാഗത പരിഷ്‌ക്കാര നടപടികള്‍ കുന്ദംകുളം- കേച്ചേരി റോഡിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ് റാഫ്. ഇരു ചക്ര വാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചു വരു കോളെജ് തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ഡ്രൈവര്‍മാര്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്കുമായി ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്സ് റോഡ് സുരക്ഷാ സമ്മേളനവും റോഡ് അപകട ഫോട്ടോ പ്രദര്‍ശനവും വരും നാളുകളില്‍ നടത്താന്‍ തീരുമാനമായി. റാഫ് സംസ്ഥാന സെക്രട്ടറി കവറൊടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. എം. അബ്ദു ഉദ്ഘാടനം ചെയ്തു. എം ടി തെയ്യാല, കെ പി ബാബു ഷെരീഫ് , എ ടി സെയ്തലവി, പി വി ബദറുന്നീസ, ഫ്രാന്‍സിസ് ഓണാട്ട്, വി എച്ച് കെ മുഹമ്മദ്, വേണു കരിക്കാട്, എന്‍ ജി ജോസ തുടങ്ങിയവര്‍ പ്രസംഗിച്ചു.