റോഡ്‌ സുരക്ഷാ ക്ലാസും കുട്ടികളുടെ കലാസന്ധ്യയും

പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിലെ മാര്‍ഗദീപം കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ” വിഷു ഉത്സവ്‌ 2016 ” ന്റെ ഭാഗമായി ഏപ്രില്‍ 16ന്‌ ശനിയാഴ്‌ച ഉള്ളണം നോര്‍ത്തിലെ തയ്യിലപ്പടിക്ക്‌ സമീപമുള്ള വാലോടിത്താഴത്ത്‌ ( തട്ടാര്‌ കണ്ടി റോഡ്‌ അവസാനിക്കുന്ന ഭാഗത്ത്‌) റോഡ്‌ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും കുട്ടികളുടെ വിവിധ കലാപരിപാടികളും മാജിക്‌ ഡാന്‍സ്‌, യെമു ഡാന്‍സ്‌, പാവ ഡാന്‍സ്‌ തുടങ്ങിയ ഇനങ്ങളോടു കൂടി കോമഡി ഫെസ്റ്റിവലും അരങ്ങേറും. പരിപാടി ഏപ്രില്‍ 16ന്‌ വൈകീട്ട്‌ അഞ്ചിന്‌ ആരംഭിക്കും. തിരൂരങ്ങാടി ജോയിന്റ്‌ ആര്‍.ടി.ഒ എം.പി. സുബൈറിന്റെ നേത്യത്വത്തിലുള്ള ടീമാണ്‌ റോഡ്‌ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്‌ നയിക്കുക. പരപ്പനങ്ങാടി പോലീസിന്റെയും സഹകരണത്തോടെയാണ്‌ ബോധവല്‍ക്കരണ പരിപാടി.