റോഡരികിലെ തൊണ്ടി വാഹനങ്ങള്‍ മാറ്റാന്‍ പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കോണ്‍ഗ്രസ്സ്‌ ധര്‍ണ്ണ

parappanangadi 1പരപ്പനങ്ങാടി :പൊലീസ് സ്റ്റേഷന് മുന്നില്‍ ഗതാഗത തടസ്സം സൃഷ്ട്ടിക്കുന്ന വിധം നിർത്തിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി . ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ഹംസക്കോയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് പി ഒ അബ്ദുല്‍സലാം അധ്യക്ഷനായി .കെ എം ഭരതന്‍ ,കാട്ടുങ്ങല്‍ മുഹമ്മദ്‌കുട്ടി ,എം അനീഷ്കുമാര്‍ ,എ ശ്രീജിത്ത് ,സി ബാലഗോപാല്‍ ,ശബ്നം മുരളി ,അഡ്വ :എ എ റഹീം ,പി എം മുഹമ്മദ്‌ ,എ വി സദാശിവന്‍ സംസാരിച്ചു .