റൊമാനിയയില്‍ നിശാക്ലബ്ബില്‍ തീപിടുത്തത്തില്‍ 27 മരണം

epa05004125 Romanian fireworkers and paramedics are trying to rescue a survivor of an explosion at a club, in Bucharest, Romania, early 31 October 2015. At least 26 people were killed and more than 60 were injured according to the first Interior Ministry report, in an accidental explosion, possibly triggered by mistakenly used fireworks, during a pop album launching concert.  EPA/STR

ബുക്കാറസ്റ്റ്‌: റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു. 155 പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരില്‍ കൂടുതല്‍ പേരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടക്കുമ്പോള്‍ നാനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നതായാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി ക്ലബ്ബില്‍ പാര്‍ട്ടി നടക്കുമ്പോഴാണ്‌ തീപിടുത്തമുണ്ടായത്‌.

ആഘോഷങ്ങള്‍ക്കിടയില്‍ നടത്തിയ കരിമരുന്ന്‌ പ്രയോഗത്തിനിടയിലാണ്‌ തീപിടുത്തമുണ്ടായത്‌. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്‌. പരിക്കേറ്റവരെ ബുക്കാറസ്റ്റിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.