റേഷൻ ഷോപ്പിലേക്ക്  മാർച്ചും ധർണ്ണയും നടത്തി .

iumldharnnachettippadiപരപ്പനങ്ങാടി :റേഷൻ സമ്പ്രദായം അട്ടിമറിക്കുന്ന സർക്കാരിന് താക്കീതായി നഗരസഭയിലെ വിവിധ മുസ്ലിം ലീഗ്  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ  റേഷൻ ഷോപ്പുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തി . എ.പി.എൽ വിഭാഗത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചും  സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിലും ധർണ്ണയിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.

അഞ്ചപ്പുര റേഷൻ ഷോപ്പിലേക്ക് നടന്ന ധർണ്ണ  എസ് ടി യു  സംസ്ഥാന ഉപാധ്യക്ഷൻ ഉമ്മർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.ചെട്ടിപ്പടിയിൽ മണ്ഡലം ലീഗ് സെക്രട്ടറി കെ കെ നഹ ,പാലത്തിങ്ങലിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി ഒ നഈം ,ഉള്ളണം വി പി കോയഹാജി ,പുത്തരിക്കൽ പി അലി അക്ബർ ,ചിറമംഗലം എം വി ഹസ്സൻകോയ മാസ്റ്റർ ,നമ്പുളം ജങ്ഷനിൽ കൗൺസിലർ കടവത്ത് സൈതലവി എന്നിവർ ഉദ്ഘാടനം ചെയ്തു .വിവിധ സ്ഥലങ്ങളിൽ നടന്ന ധർണ്ണക്ക് മുനിസിപ്പൽ ,ഡിവിഷൻ മുസ്ലിം ലീഗ് ,യൂത്ത് ലീഗ് നേതാക്കൾ നേതൃത്വം നൽകി .