റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമാക്കും – മന്ത്രി പി. തിലോത്തമന്‍

മലപ്പുറം: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമാക്കുമെ് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. റേഷന്‍ കടകളെ കംപ്യൂട്ടര്‍വത്ക്കരിക്കുകയും ഓരോ ഉപഭോക്താവിനും അര്‍ഹമായ ഭക്ഷ്യ വിഹിതം അറിയുതിന് ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. എല്ലാ റേഷന്‍ കടകളിലും കംപ്യൂ’ര്‍ ബില്‍ നല്‍കുകയും കൃത്യമായ അളവില്‍ വിഹിതം ലഭിക്കുകയും ചെയ്യുതോടെ റേഷന്‍ വിതരണം സുതാര്യമാവുകയും ക്രമക്കേടിന്റെ പേരിലുള്ള റേഷന്‍ വ്യാപാരികളുടെ ചീത്തപ്പേര് മാറിക്കി’ുകയും ചെയ്യുമെ് മന്ത്രി പറഞ്ഞു. ജില്ലയിലെ റേഷന്‍കട ഉടമകളുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും യോഗം മഞ്ചേരി ടൗ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു മന്ത്രി പി. തിലോത്തമന്‍.
ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള ഭക്ഷ്യധാന്യം ഈ മാസം മുതല്‍ വിതരണം ചെയ്ത് തുടങ്ങും. നേരത്തെ 16 ലക്ഷം മെട്രിക് ട ഭക്ഷ്യ ധാന്യം ലഭിച്ചിരു സ്ഥാനത്ത് 14.525 ലക്ഷം മെട്രിക് ട ധാന്യമാണ് കേരളത്തിന്റെ അലോട്ട്‌മെന്റ്. ഇതില്‍ എ.എ.വൈ.ക്കാര്‍ ഉള്‍പ്പെടെ മുന്‍ഗണനാ ലിസ്റ്റിലുള്ള 1.54 കോടി പേര്‍ക്ക് സൗജന്യമായി അരി ലഭിക്കും. പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും എാല്‍ നേരത്തെ രണ്ടു രൂപയ്ക്ക് അരി ലഭിച്ചിരുതുമായവര്‍ക്ക് കാര്‍ഡ് ഒിന് രണ്ട് കിലോ വീതം രണ്ട് രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് കിലോക്ക് 8.90 ന് ലഭ്യതയനുസരിച്ച് അരി വിതരണം ചെയ്യും. ആദ്യം മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്കും പി െരണ്ട് രൂപക്കാര്‍ക്കും തുടര്‍് ലഭ്യതയനുസരിച്ച് മറ്റുള്ളവര്‍ക്കും എ ക്രമത്തിലാണ് അരി വിതരണം നടത്തുകയെ് മന്ത്രി അറിയിച്ചു.
കരട് മുന്‍ഗണനാ ലിസ്റ്റില്‍ ആക്ഷേപമുയിച്ച് ലഭിച്ച 13 ലക്ഷം പരാതികളില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികളുടെ പരിശോധന നടു വരികയാണ്. മുന്‍ഗണനാ ലിസ്റ്റ് അന്തിമമാക്കി പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത ശേഷം അടുത്ത ഏപ്രില്‍ മാസത്തോട് കൂടിയാണ് ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്ത് സമ്പൂര്‍ണമായി നടപ്പാക്കാനും റേഷന്‍ വിതരണം കുറ്റമറ്റതാക്കാനും കഴിയുകയുള്ളൂവെ് മന്ത്രി വിശദീകരിച്ചു. നിയമം നടപ്പാക്കുതുമായി ബന്ധപ്പെ’് ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയുടെ ഗൗരവം കണ്ടറിഞ്ഞ് റേഷന്‍ വ്യാപാരികള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെും ഉത്തരവാദിത്ത്വം നിര്‍വഹിക്കണമെും മന്ത്രി ആവശ്യപ്പെട്ടു.
പുതിയ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്കുണ്ടാകു പ്രയാസങ്ങളെ കുറിച്ച് ബോധ്യമുണ്ടെും വ്യാപാരികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെും മന്ത്രി പറഞ്ഞു. വ്യാപാരി സംഘടനാ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപവത്ക്കരിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കു മുറയ്ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ വി. രതീശന്‍ അധ്യക്ഷനായി. റേഷനിങ് ഡെപ്യൂട്ടി കട്രോളര്‍ കെ. റസിയ, ജില്ലാ സപ്ലൈ ഓഫീസര്‍ പി.കെ. വത്സല, വ്യാപാരി സംഘടനാ പ്രതിനിധികളായ സി. അബൂബക്കര്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.